Pages

Tuesday, May 31, 2011

സ്നേഹം

സ്നേഹം... കൊടുക്കുന്നതിന്റെ ഇരട്ടി ലഭിക്കുന്നത്. എന്നിട്ടും ആരോ ഒരുക്കുന്ന കെണിയില്‍ വീഴുമ്പോളും എല്ലാം മറന്ന് അരരെയും ഒരുപാട് 'സ്നേഹിച്ചു'. അവര്‍ എന്നെ ചതിക്കുകയായിരുന്നോ? സ്നേഹമുള്ള മനസ്സില്ലായിരുന്നെങ്കില്‍ അവരെ ഒരുപാട് ശപിക്കുമയിരുന്നോ? 

അവരുടെ മുന്നില്‍ ഞാന്‍ എന്റെ മനസ്സ് പൂര്‍ണ്ണമായി തുറന്നിട്ടില്ല, ഒന്നും പറഞ്ഞിട്ടുമില്ല. ഒരുപാട് പറയാനുണ്ട്, ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. നന്മയും!!! തിന്മയും!!!

കഴിഞ്ഞുപോയ കാലത്തേക്ക് കണ്ണോടിക്കുമ്പോള്‍ ലാഭമാണോ? നഷ്ട്ടമാണോ? പലതും അറിയാം, എന്നിട്ടും അറിയാത്തത് പോലെ അഭിനയിക്കുന്നു. 
ഒരുദിവസം വരുമായിരിക്കും, എല്ലാം തുറക്കാനും പറയാനും.
എനിക്കുമാത്രമായി. 
മറ്റാര്‍ക്കും ലഭിക്കാതെ.
കഴിഞ്ഞതിനെ കുറിച്ച് സന്തോഷിക്കാന്‍ മാത്രം.
കൊടുത്ത സ്നേഹത്തിന്റെ ഇരട്ടിക്കായി.

1 comment:

  1. ഒരാളെ സ്നേഹിക്കുന്നതിന്റെ മാനദണ്ഡം അയാള്‍ തിരിച്ചു എത്ര സ്നേഹിക്കുന്നു എന്നതി അല്ല ... :)

    ReplyDelete